ആന്റിമൈക്രോബിയല്‍ പ്രതിരോധശേഷി
  
Translated

നാമം ബാക്ടീരിയ, വൈറസ്, ഫംഗസ്, പരാന്ന ഭോജികള്‍ (Parasites) എന്ന സൂക്ഷ്മാണുക്കള്‍ക്കെ തിരെ, ആന്റിമൈക്രോബിയല്‍ മരുന്നുകള്‍ (ആന്റി ബയോട്ടിക്കുകള്‍, ആന്റിവൈറലുകള്‍, ആന്റിഫംഗല്‍ മരുന്നുകള്‍, ആന്റിപാരാ സിറ്റിക് മരുന്നുകള്‍ എന്നിവ) അവര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് നിര്‍ത്താനുള്ള കഴിവ്.

 

ഇന്ന് സാധാരണയായി ഉപയോഗിക്കുന്ന ഭൂരിഭാഗം ആന്റിബയോട്ടികള്‍ക്കും എതിരെ ആന്റിമൈക്രോബിയല്‍ പ്രതിരോധശേഷി വികസിപ്പിക്കുന്ന ബാക്ടീരിയകളാണ് ഉള്ളത്. ഇവയെ ചിലപ്പോള്‍ സൂപ്പര്‍ബഗുകള്‍ എന്നു വിളിക്കുന്നു.

 

ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് (അങഞ) ബാക്ടീരിയ, പരാന്നഭോജികള്‍, വൈറസുകള്‍, ഫംഗസുകള്‍ എന്നിവ മൂലമു(AMR)ാകുന്ന വര്‍ദ്ധിച്ചുവരുന്ന അണുബാധകളുടെ രോഗപ്ര തിരോധത്തിനും ചികിത്സയ്ക്കും ഭീഷണിയാകുന്നു.

 

സമാനപദങ്ങള്‍
ആന്റിമൈക്രോബിയല്‍ പ്രതിരോധശേഷിയുള്ള

 

നാമവിശേഷണം: ഒരു ആന്റിമൈക്രോബിയല്‍ അതിനെതിരെ
പ്രവര്‍ത്തിക്കുന്നത് തടയാന്‍ കഴിയുന്നത്.

 

ആന്റിമൈക്രോബിയല്‍ പ്രതിരോധശേഷിയുള്ള ജീവികള്‍ ഒരു ആന്റിബയോട്ടിക്ക് അവയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നത് തടയാന്‍ കഴിവുള്ള ജീവികളാണ്.


ഒാരോ വര്‍ഷവും ലോകമെമ്പാടുമുള്ള, ത്തിലധികം ആളുകള്‍ ആന്റിമൈക്രോബിയല്‍ പ്രതിരോധശേഷിയുള്ള അണുബാധകള്‍ മൂലം മരിക്കുന്നു.

 

ആന്റിമൈക്രോബിയല്‍ പ്രതിരോധശേഷിയുള്ള ജീവികള്‍ മൂലമു(null)ാകുന്ന അണുബാധകളാണ് ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്റ് അണുബാധകള്‍.

 

Learning point

എഎംആര്‍ ഒരു ആഗോള ആശങ്കയോ?

 

പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജീവന്‍ രക്ഷിക്കുവാന്‍ ഉപയോഗിക്കുന്ന പല മരുന്നുകളുടെയും ഫലപ്രാപ്തിയെ അതിവേഗം നഷ്ടപ്പെടുകയാണ്. ഇതിന് കാരണം ബാക്ടീരിയ കളും മറ്റ് സൂക്ഷ്മാണുക്കളും അവയ്ക്കെതിരായ പ്രതിരോധം വികസിപ്പിക്കുന്നതു കൊ(null)ാണ്. ഇത് നീ)ു നില്‍ക്കുന്ന അസുഖം, വൈകല്യം, മരണം എന്നിവയ്ക്ക് കാരണമാക്കാം. ഇതിനെതിരെ പ്രതികരണമില്ലാതായാല്‍ അണുബാധകള്‍ ജീവന് ഭീഷണിയാകാം, അവിടെ മനുഷ്യരാശി ഭയാനകമായ പ്രീആന്റിബയോട്ടിക് യുഗത്തിലേക്കു മടങ്ങിയേക്കാം.


ഇക്കാര്യത്തില്‍ ആരും നടപടിയെടുക്കുന്നുമില്ലെങ്കില്‍, മെഡിക്കല്‍ ശസ്ത്രക്രിയയും പ്രസവവും വീ(null)ും വളരെ അപകടകരമാവും ഒരു കാലത്ത് തടയാന്‍ കഴിയുന്നതോ ചികിത്സിക്കാവുന്നതോ ആയ അണുബാധകള്‍ മൂലം പല രോഗികളും, ശിശുക്കളും, അമ്മമാരും മരിക്കും.


സ്വാഭാവികമായും, ആന്റിമൈക്രോബിയലുകളോടുള്ള പ്രതികരണമായി സൂക്ഷ്മാണുക്കള്‍ പൊരുത്തപ്പെടലുകള്‍ക്ക് വിധേയമാക്കും. അതിനാല്‍, ആളുകള്‍ ആന്റിമൈക്രോബിയലുകള്‍ ദുരുപയോഗം ചെയ്യുമ്പോഴോ അമിതമായി ഉപയോഗിക്കുമ്പോഴോ മാറ്റങ്ങള്‍ വേഗത്തിലാകുകയും ആന്റിമൈക്രോബിയല്‍ പ്രതിരോധശേഷിയുള്ള സൂക്ഷ്മാണുക്കളുടെ സാന്നിധ്യം കൂടുതല്‍ സാധാരണമാവുകയും ചെയ്യുന്നു. ഇങ്ങനെ അണുബാധയ്ക്കുള്ള ചികിത്സ കൂടുതല്‍ ബുദ്ധിമുട്ടായിത്തീരുകയും ചെയ്യുന്നു. ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗവും ദുരുപയോഗവും മനുഷ്യരുടേയും, പക്ഷിമൃഗാദികളുടേയും ഇടയില്‍ സംഭവിക്കുന്നു.


ജലദോഷം, പനി, തുടങ്ങിയ പല സാധാരണ രോഗങ്ങളും വൈറസ് മൂലമാണ് ഉ)ാകുന്നത്. ഇവിടെ ആന്റിബയോട്ടിക്കുകളുടെ ആവശ്യകത വരുന്നില്ല. എന്നിരുന്നാലും, ജലദോഷമോ പനിയോ ഉള്ളപ്പോള്‍ ലോകമെമ്പാടും അനാവശ്യമായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നു. ലോകമെമ്പാടുമുള്ള പക്ഷിമൃഗാദികളുടെ പരിപാലനത്തിലും ആന്റിബയോട്ടിക്കുകള്‍ കൂടുതലായി ഉപ യോഗിക്കുന്നതായി കാണപ്പെടുന്നു. രോഗാവസ്ഥയിലാകുന്ന പക്ഷിമൃഗാദികളില്‍ ഉപയോഗിക്കുന്നതിനു പകരം ആരോഗ്യമുള്ള പക്ഷിമൃഗാദികളില്‍ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും രോഗം തടയുന്നതിനും വലിയ അളവില്‍ ആന്റിബയോട്ടിക്കുകള്‍ അനുചിതമായി ഉപയോഗിക്കുന്നു.


ഒാരോ വര്‍ഷവും ലോകമെമ്പാടുമുള്ള , 700,000 ത്തിലധികം ആളുകള്‍ ആന്റിമൈക്രോബിയല്‍ പ്രതിരോധശേഷിയുള്ള അണുബാധ മൂലം മരിക്കുന്നു. നമ്മള്‍ ഒന്നും ചെയ്യുന്നില്ലെങ്കില്‍, ആന്റിമൈക്രോബിയല്‍ പ്രതിരോധശേഷി മൂലമുള്ള മരണസംഖ്യ  ഒാടെ പ്രതിവര്‍ഷം, ആയി ഉയരും. ഇത് മറികടക്കാന്‍ ബാക്ടീരിയകള്‍ പ്രതിരോധശേഷി വികസിപ്പിക്കുന്നതിനുള്ള സാധ്യതകളും, ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗത്തിന്റെയും ദുരുപയോഗത്തിന്റെയും സാധ്യതകള്‍ കുറയ്ക്കുകയും വേണം. ഇതിനോടൊപ്പം തന്നെ അണുബാധ തടയാനുള്ള നടപടികള്‍ എടുക്കുകയും വേണം.

 

References

1  WHO. (2018, February 15). Antimicrobial resistance. Retrieved from https://www.who.int/en/news-room/fact-sheets/detail/antimicrobial-resistance

2 CDC. (2018, September 10). About Antimicrobial Resistance | Antibiotic/Antimicrobial Resistance | CDC. Retrieved from https://www.cdc.gov/drugresistance/about.html

3 O'Neill, J. (2016, March 19). Tackling Drug-Resistant Infections Globally: Final Report and Recommendations. The Review on Antimicrobial Resistance. Retrieved from https://amr-review.org/sites/default/files/160525_Final paper_with cover.pdf

 

Related words.
Word of the month
New word